
കോട്ടയം : പാമ്പാടിയിൽ ട്രാൻസ്ഫോർമർ കമ്പനിയിൽ വൻ തീപിടുത്തമുണ്ടായി. പുലർച്ചെ 2: 20 ന് ആയിരുന്നു തീ പിടുത്തം ഉണ്ടായത് തീപിടുത്തം നൈറ്റ് പെട്രോളിംഗിൽ ഉണ്ടായിരുന്ന പാമ്പാടി CI സുവർണ്ണ കുമാറിൻ്റെ നേതൃത്തിലുള്ള സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ട ഉടൻ പാമ്പാടി ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
തുടർന്ന് കാഞ്ഞിരപ്പള്ളി ,കോട്ടയം യൂണിറ്റുകളിൽ നിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ട്രാൻസ്ഫോർമർ നിർമ്മിക്കുന്ന കമ്പനിക്ക് സമീപം മറ്റൊരു കമ്പനിയും പ്രവർത്തിക്കുന്നുണ്ട്.മുമ്പ് മിനി ഇൻഡസ്ട്രി ആയിരുന്ന ഈ സ്ഥലത്ത് നിരവധി കമ്പനികൾ ഉണ്ടായിരുന്നു. അതേസമയം തീ പിടിത്ത സമയത്ത് ഉണ്ടായിരിക്കേണ്ട സുരക്ഷാ ഉപകരണങ്ങൾ ഈ സ്ഥാപനത്തിൽ ഇല്ലെന്നും അപകടകരമായ രീതിയിലാണ് ഇത്തരത്തിൽ ഉള്ള കമ്പനികൾ പ്രവർത്തിക്കുന്നതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
ജോവാൻ പാമ്പാടി

