Education

മാർ സെബാസ്ത്യൻ  വയലിന്റെ ഓർമ്മകളിൽ നിറഞ്ഞ പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി

 

പാലാ : രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി മാർ സെബാസ്റ്റ്യൻ വയലിലിന്റെ ഓർമ്മകളിൽ നിറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിന്റെ 37-ാം അനുസ്മരണ വാർഷികദിനമായിരുന്ന ഇന്നലെ ആരംഭിച്ച സിനഡിൽ ഉദ്ഘാടനവേദിയിൽ സന്ദേശം നൽകിയവരെല്ലാം മാർ വയലിലിന്റെ സേവനങ്ങളെ പ്രത്യേകം അനുസ്മരിച്ചു.

അസംബ്ലിക്ക് ആതിഥ്യമരുളിയ ഹാളും മാർ സെബാസ്റ്റ്യൻ വയലിലിന്റെ നാമത്തിലുള്ളതായിരുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു.പാലാ രൂപത പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടക്കുന്ന എപ്പാർക്കിയൽ അസംബ്ലിയെന്നതും പ്രത്യേകതയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top