Kerala

ഫലം വരും മുൻപേ ഇടഞ്ഞ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.,ശോഭ കെടുത്താൻ മുരളിയൂതി

ആലപ്പുഴ :ഫലം വരും മുൻപേ ഇടഞ്ഞ് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതരമായ ആരോപണമാണ് ശോഭ സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.

അനാവശ്യ ഇടപെടല്‍ അനുവദിക്കരുതായിരുന്നുവെന്ന് പറഞ്ഞ ശോഭ, ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയുടെ ജില്ലയിലെ വിശ്വസ്തന്‍ വഴിയാണ് ഇടപെട്ടതെന്നും ആരോപിച്ചു.

ബിജെപിയുടെ ആലപ്പുഴ അവലോകന യോഗത്തിലാണ് വി മുരളീധരനെതിരെ ശോഭ സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം. ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് യോഗത്തിൽ ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ പോലും ഒട്ടിച്ചതെന്നും, മറ്റു സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററും ഫ്‌ളക്‌സും നിറഞ്ഞതിനു ശേഷം മാത്രമാണ് തൻ്റെ പോസ്റ്ററുകൾ രംഗത്ത് വന്നതെന്നും ആലപ്പുഴ സ്ഥാനാർഥി ആരോപിച്ചു.

‘തൻ്റെ മാനേജര്‍ക്ക് വാഹനം പോലും നിഷേധിച്ചുവെന്നും ബാക്കി ഫലപ്രഖ്യാപനത്തിനു ശേഷം പറയാമെന്നും പറഞ്ഞ ശോഭാ സുരേന്ദ്രൻ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയെന്നും’, പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top