Sports

ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത കായികതാരങ്ങളെ ആദരിച്ചു.

കോട്ടയം :ഉഴവൂർ : ഒക്ടോബർ മാസം 27,28,29 തീയതികളിൽ ദുബായിൽ വച്ച് നടന്ന ഒന്നാമത് ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ കരസ്ഥമാക്കിയ പാലായിലുള്ള കായികതാരങ്ങളെ ഉഴവൂർ DAC ജനകീയ സമിതിആദരിച്ചു.

ഹാമർ ത്രോയിൽ വെള്ളിമെഡലും,ഷോട്ട്പുട്ടിലും ഡിസ്കസിലും ബ്രൗൺസ് മെഡൽ കരസ്ഥമാക്കിയ  ബിനോയ് തോമസ്( സബ് ഇൻസ്പെക്ടർ ഈരാറ്റുപേട്ട) ട്രിപ്പിൾ ജംപിൽ വെള്ളി, നടത്തമത്സരത്തിൽ ബ്രൗൺസ് മെഡലും കരസ്ഥമാക്കിയ സജി ജോർജ്, ( സബ് ഇൻസ്പെക്ടർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്) ട്രിപ്പിൾ ജെമ്പിൽ ബ്രൗൺസ് മെഡൽ കരസ്ഥമാക്കിയ മനോജ് പി,( ഫയർഫോഴ്സ് പാലാ )4×100 മീറ്റർ റിലേയിൽ ബ്രൗൺസ് മെഡൽ കരസ്ഥമാക്കിയ  സാബു M G(Rtd. സബ് ഇൻസ്പെക്ടർ) എന്നിവരെയാണ് DAC ആദരിച്ചത്.

പ്രൗഡ ഗംഭീരമായ സദസ്സിൽ വച്ച് കടുത്തുരുത്തി എംഎൽഎ  മോൻ ജോസഫിന്റെ സാന്നിധ്യത്തിൽ കോട്ടയം എംപി  തോമസ് ചാഴിക്കാടൻ പൊന്നാട അണിയിച്ച് മൊമന്റോ നൽകി ആദരിച്ചു യുടെ.DAC യുടെ മണിക്കുട്ടൻ,  സുധി കുട്ടൻ,  KU എബ്രഹാം,  സജി NP,  സന്തോഷ് കളപ്പുര എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top