India

വന്ദേഭാരത് സർവീസിന്റെ ഫ്ലാ​ഗ് ഓഫ് 25 ന്; ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയും; തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് ഈ മാസം 25ന്. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാകും വന്ദേഭാരതിന് ഫ്ലാ​ഗ് ഓഫ് ചെയ്യുക. അന്ന് തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ മാത്രമാകും ട്രെയിനില്‍ സഞ്ചരിക്കുക. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.

വന്ദേഭാരതിന്റ കേരളത്തിലെ കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യാത്ര ചെയ്‌തേക്കും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ പ്രധാനമന്ത്രി യാത്ര ചെയ്യുന്നതാണ് പരിഗണിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യാന്‍ കുട്ടികളെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ വന്ദേഭാരത് ആസ്പദമാക്കി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. അതേസമയം നരേന്ദ്രമോദി വന്ദേഭാരത് ട്രെയിനില്‍ സഞ്ചരിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയാണ് അന്തിമ തീരുമാനം എടുക്കുക.

ഈ മാസം 24 ന് കൊച്ചിയിലെ പ്രധാനമന്ത്രിയുടെ പരിപാടിക്കിടയിലോ, 25 നോ വന്ദേഭാരതിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top