Kerala

രാമരാജ്യത്തേക്ക് സ്വാഗതം എന്ന ബാനർ കെട്ടി ബിജെപി; ഇതാരുടേയും രാജ്യമല്ലെന്ന് മറുപടി നൽകി ‍ഡിവെെഎഫ്ഐ; തലശ്ശേരിയിലെ സംഭവം ഇങ്ങനെ..

കണ്ണൂര്‍: ‘രാമരാജ്യത്തേക്ക് സ്വാഗതം’ എന്ന പേരില്‍ നഗര മധ്യത്തില്‍ കൂറ്റന്‍ കമാനം. ബി.ജെ.പി ശക്തി കേന്ദ്രമായ തലശ്ശേരി നഗരസഭ പരിധിയിലെ തിരുവങ്ങാട് വാര്‍ഡിലാണ് വിവാദ ആര്‍ച്ച്‌ സ്ഥാപിച്ചത്.

തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിഷുമഹോല്‍സവത്തിന്‍റെ ഭാഗമായാണ് കമാനം സ്ഥാപിച്ചത്. ശ്രീ നാരായണ ഗുരു സേവാട്രസ്റ്റിന്‍റെ പേരില്‍ കീഴന്തിമുക്ക് കവലയിലാണ് വിവാദ കമാനം.

ഇതിനു മറുപടിയായി ഇതാരുടേയും രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയും കമാനം സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള മറ്റൊരു വഴിയായ മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐയുടെ കമാനം സ്ഥാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top