Kerala

എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുളള അപവാദ പ്രചരണങ്ങള്‍ യു ഡി എഫ്  അവസാനിപ്പിക്കണം: അഡ്വ. ജോസ് ടോം

 

പാലാ: എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുളള അപവാദ പ്രചരണങ്ങള്‍ യു.ഡി.എഫ് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അഡ്വ.ജോസ് ടോം പ്രസ്ഥാവിച്ചു.

 

കെ.ടി.യു.സി (എം) സംസ്ഥാന പ്രതിനിധി സമ്മേളനം പാലായില്‍ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തന്‍കാല അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ ജോസ് പുത്തേട്ട്, ജോസ്കുട്ടി പൂവേലില്‍, സണ്ണിക്കുട്ടി അഴകമ്പ്രായില്‍, സൈമണ്‍ ഉഴവൂര്‍,ടോമി മൂലയില്‍, ജോര്‍ജ്ജ് അമ്പഴത്തുങ്കല്‍, ബാബു തിരുവനന്തപുരം, രവീന്ദ്രന്‍ പിളള കൊല്ലം, പൗലോസ് കടമ്പംകുഴി,ജോസ് വെളാശ്ശേരിയില്‍, ലിജോ വാളനാങ്കുഴി, കെ.എന്‍. ജയറാം, കെ.എസ്. ജോര്‍ജ്ജ് , ബേബി കലൂര്‍, ജോര്‍ജ്ജ് കോട്ടൂര്‍ ,സന്തോഷ് കല്ലറ തുടങ്ങിയവര്‍ പ്രസംഗിച്ചു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top