Crime

സ്കൂട്ടര്‍ റോഡില്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാർ യാത്രികൻ യുവാവിനെ വെട്ടി

കൊല്ലം :അഞ്ചൽ :സ്കൂട്ടര്‍ റോഡില്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. ഏരൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രഭാ മന്ദിരത്തില്‍ അഭിജിത്തി (30)നാണ് വെട്ടേറ്റത്. സംഭവത്തില്‍ നെടിയറ വെള്ളാരംകുന്ന് റീന ഭവനില്‍ ഹരിദാസി (61)നെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തൊമ്പതിന് രാത്രി 11.30ന് തെക്കേനെട്ടയത്തായിരുന്നു സംഭവം നടന്നത്.

കാറില്‍ വരികയായിരുന്ന ഹരിദാസ് ഈ സമയത്ത് റോഡില്‍ സ്കൂട്ടര്‍ വച്ചിരിക്കുന്നതു കണ്ട് കാര്‍ നിര്‍ത്തി വെളിയിലിറങ്ങി സ്കൂട്ടറിന്റെ ഉടമയായ അഭിജിത്തിനെ തെറിവിളിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഹരിദാസ് കാറിലിരുന്ന വെട്ടുകത്തിയെടുത്ത്‌ അഭിജിത്തിനെ വെട്ടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍, എസ്‌ഐ ശരലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍, അനില്‍കുമാര്‍, ബിജു താജുദീന്‍, ഹോംഗാര്‍ഡ് ചന്ദ്രന്‍പിള്ള എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top