Kerala

സിനിമാ സ്റ്റൈലിൽ വിദ്യാർത്ഥികളുടെ വാഹന അഭ്യാസം:ലൈസൻസ് റദ്ദ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: മലബാർ  ക്രിസ്ത്യന്‍ കോളേജ് ക്യാംപസില്‍ വിദ്യാര്‍ത്ഥികളുടെ സാഹസിക വാഹന പ്രകടനം. ബൈക്കും കാറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം നടന്ന പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചായിരുന്നു കാറുകളിലും ബൈക്കുകളിലുമായി വിദ്യാര്‍ത്ഥികള്‍ കോളേജ് ഗ്രൗണ്ടിലെത്തി റേസിങ് നടത്തിയത്. കാറ് ബൈക്കുകളെ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. പിഴയടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനമോടിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top