Crime

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലം :യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാലുവര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പടി തെക്കേക്കുന്നില്‍ ഷിബിന്‍ പോളിന്റെ ഭാര്യ ജിന്‍ഷയാണ്​ (26) തിങ്കളാഴ്ച വീട്ടില്‍ മരിച്ചത്.

 

ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍നിന്ന്​ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇവര്‍ക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. കോട്ടപ്പടി പോലീസ് കേസെടുത്തു. ഫോറന്‍സിക് – വിരലടയാള വിദഗ്​ധര്‍ പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top