വർക്കല:അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി. കുടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.സുധീർ കല്ലമ്പലത്തിനെയാണ് പാർട്ടിയുടെ ചുമതലയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.പുതിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വിജിൻ കുടവൂരിനെ തെരഞ്ഞെടുത്തു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
രണ്ട് ആഴ്ച്ച മുൻപ് ആറ്റിങ്ങൽ ബാറിലെ അഭിഭാഷകർ പൂവൻപാറയിലുള്ള ഹോട്ടലിൽ നടത്തിയ ആഘോഷ പരിപാടിക്കടയിലാണ് ആറ്റിങ്ങൽ സ്വദേശിയായ അഭിഭാഷകയെ സുധീർ മർദ്ദിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ഇതിനെ തുടർന്ന് അഭിഭാഷകർ ആറ്റിങ്ങൽ പോലീസ് ന് പരാതി നല്കിയതിനെ തുടർന്ന് പോലീസ് കേസെടുത്തു.ഇതിനെ സംബന്ധിച്ച് .സി പി ഐ എം ജില്ലാ കമ്മിറ്റി സുധീറിനോട് വിശദീകരണം നല്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ തനിക്ക്ജാഗ്രത കുറവുണ്ടായിട്ടുണ്ട് എന്ന് സമ്മതിച്ചു.കഴിഞ്ഞ ദിവസം കൂടിയ ലോക്കൽ കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)