Crime

പഞ്ചായത്തിന് നഷ്ട്ടം വരുത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ എരുമേലിയിൽ വിജിലൻസ് സംഘം അന്വേഷണം നടത്തി

എരുമേലി : ഇൻസൈനിനേറ്റർ,സ്ലോട്ടർ ഹൗസ് ,ക്രീമിറ്റോറിയം,വൃദ്ധ സദനം    ഉൾപ്പെടയുള്ള നിർമ്മാണപ്രവർത്തനങ്ങളിൽ   ലക്ഷങ്ങൾ നഷ്ടം വരുത്തിയെന്ന പരാതിയിൽ വിജിലൻസ് സംഘം എരുമേലി പഞ്ചായത്ത് ഓഫീസിലും കവുങ്ങുംകുഴിക്രീമിറ്റോറിയം ,സ്ലോട്ടർ ഹൗസ്ചെമ്പകപ്പാറ  ഇൻസിനേറ്റർ , വൃദ്ധ സദനം എന്നിവിടങ്ങളിലും പരിശോധന നടത്തി .വിജിലൻസ് കോട്ടയം ഡി വൈ എസ പി മനോജ്‌കുമാർ പി വി യുടെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 28 ആം തിയ്യതിയാണ് പരിശോധന നടത്തിയത്.

.പഞ്ചായത്തിലെത്തിയ വിജിലൻസ് സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും പരിശോധിച്ചു .ക്രിമിറ്റോറിയം ,വൃദ്ധസദനം ,സ്ലോട്ടർ ഹൗസ് എന്നിവ പൂർണമായും നിർമ്മാണം കഴിഞ്ഞു എങ്കിലും പ്രവർത്തന സജ്ജമാക്കാത്തതിൽ വീഴ്ചയുണ്ടായതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .മാത്രമല്ല കവുങ്ങിൻകുഴിയിൽ ലക്ഷങ്ങൾ മുടക്കി  നിർമ്മാണം പൂർത്തിയായ   ഇൻസൈനിനേറ്റർ,സ്ലോട്ടർ ഹൗസ് ,ക്രീമിറ്റോറിയം, എന്നിവിടങ്ങളിൽ ചാക്കുകണക്കിന് മാലിന്യം തള്ളുന്നത് ഈ നിർമ്മാണപ്രവർത്തനങ്ങളെ നശിപ്പിക്കുന്നതായും വിജിലൻസ് കണ്ടെത്തി,

.ചെമ്പകപ്പാറയിൽ പണിത വൃദ്ധ സദനങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ളത് ഉപയോഗിക്കാതിരിക്കുന്നതും ഇവിടെ ഇട്ടിരിക്കുന്ന കട്ടിലും മെത്തകളും ഉൾപ്പെടെ  കാലപ്പഴക്കം മൂലം  ഉപയോഗശൂന്യമാക്കി ലക്ഷങ്ങൾ നഷ്ടം വരുത്തിയതും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .ക്രമവിരുദ്ധവും ,ചട്ടവിരുദ്ധവുമായ പല ഇടപാടുകളും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് .ഇത് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്കെതിരെ സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് സംഘം അറിയിച്ചു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top