Kerala

വാഹനത്തിന്റെ കടം തീര്‍ക്കാന്‍ വേണ്ടി അവസാന മോഷണം നടത്തിയ കള്ളനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

അരൂര്‍: അവസാനത്തെ മോഷണമായിരുന്നെന്ന് പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ്. വാഹനത്തിന്റെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്നും ഇനി മോഷ്ടിക്കാന്‍ ഉദ്ദേശമില്ലായിരുന്നെന്നും അമ്പലപ്പുഴ പുറക്കാട് നടുവിലെ മഠത്തി പറമ്പില്‍ രാജേഷ് (42) പറഞ്ഞു. അരൂര്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ മുഖം മൂടി കത്തിച്ചതിന്റെ ചാരം ചൂണ്ടിക്കാട്ടിയാണ് രാജേഷിന്റെ പ്രതികരണം. മോഷണത്തിന് മുന്‍പ് രാജേഷ് ക്ഷേത്രത്തില്‍ തൊട്ട് തൊഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് തിരുവാഭരണങ്ങള്‍ മോഷ്ടിക്കുന്നതിന് മുന്‍പ് തൊഴുതത് എന്തിനായിരുന്നെന്ന ചോദ്യത്തിന് മറുപടിയായി രാജേഷ് പുഞ്ചിരിക്കുകയാണ് ചെയ്തത്.

ചോദ്യം ചെയ്യലിനെ തുടര്‍ന്ന് മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു. എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിലും ചേര്‍ത്തല പുതിയകാവ് ക്ഷേത്രത്തിലുമാണ് രാജേഷ് കവര്‍ച്ച നടത്തിയത്.ക്ഷേത്രവും പരിസരവും ഒരാഴ്ച്ചയോളം നിരീക്ഷിക്കുകയും ശേഷം ക്ഷേത്രദര്‍ശനം നടത്തി നാലമ്പലത്തിലേക്ക് പ്രവേശിച്ച് സാഹചര്യങ്ങള്‍ നിരീക്ഷിച്ച് മനസ്സിലാക്കി. ക്ഷേത്ര ആഭരണങ്ങള്‍ രാജേഷ് വിറ്റതും തന്ത്രപരമായാണ്. ക്ഷേത്ര സെക്രട്ടറിയാണെന്നും ആഭരണങ്ങള്‍ ക്ഷേത്ര പുനരുദ്ധാരണത്തിനു വേണ്ടിയാണ് വില്‍ക്കുന്നതെന്നും പ്രതി ജ്വല്ലറി ഉടമകളോട് പറഞ്ഞു. മുല്ലക്കല്‍ തുമ്പി ജ്വല്ലറിയാണ് സ്വര്‍ണത്തിന് 2.8 ലക്ഷം രൂപ നല്‍കിയത്.

തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിച്ച ജ്വല്ലറി ഉടമ പൊലീസ് അന്വേഷണത്തിന് എത്തിയപ്പോഴാണ് വാങ്ങിയത് മോഷണ മുതലാണെന്ന് മനസ്സിലാക്കുന്നത്. ആഭരണങ്ങള്‍ പൊലീസ് വീണ്ടെടുത്തു. വിറ്റുകിട്ടിയ തുക പ്രതിയില്‍ നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.മോഷണം നടന്നത് അര്‍ധരാത്രിയിലാണെങ്കിലും വിവരം അറിയുന്നത് പുലര്‍ച്ചെയാണ്. വിവരം അറിഞ്ഞ അരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിയോടെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. അരൂര്‍ സിഐ പി എസ് സുബ്രമണ്യന്‍, എസ്‌ഐ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top