Kerala

കത്തി വിലയ്ക്ക് കത്തി വാങ്ങി,ആമസോണിന്റെ തിരിച്ചു കൊത്തി ഉപഭോക്തൃ കോടതി

കോട്ടയം:കത്തിയുടെ പരമാവധി വിലയേക്കാൾ വിൽപ്പന നടത്തിയതിന് ആമസോണിനെതിരെ നടപടി. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. ആമസോണിൽ നിന്നും കത്തി വാങ്ങിയ ഉപഭോക്താവാണ് പരാതി നൽകിയത്.ഗ്ലയർ 20 എം.എം കത്തിയുടെ വില 410 രൂപ കാണിച്ച് 45 ശതമാനം വിലക്കിഴിവിൽ 215 രൂപയ്ക്ക് ലഭിക്കുമെന്നാണ് ആമസോൺ പരസ്യം നൽകിയിരുന്നത്.

 

ഈ പരസ്യം കണ്ട് കത്തി വാങ്ങിയ ശേഷമാണ് പരാതിക്കാരൻ ടാക്സ് ഉൾപ്പെടെ 191.96 രൂപ മാത്രമാണ് കത്തിയുടെ വിലയെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി സമർപ്പിക്കുകയായിരുന്നു.കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നടപടി പ്രകാരം, പരാതിക്കാരന്റെ കൈയിൽ നിന്ന് അധികമായി ഈടാക്കിയ 23.04 രൂപ 9 ശതമാനം പലിശ ചേർത്ത് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പരാതിക്കാരന് നഷ്ടപരിഹാരത്തുകയായി 10,000 രൂപ നൽകാനും വിധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top