ബിജു മേനോന്റെ ‘വെള്ളിമൂങ്ങ’യ്ക്ക് രണ്ടാം ഭാഗം വരുന്നു.ബിജു മേനോൻ കേന്ദ്ര കഥാപാത്രമായി ജിബു ജേക്കബ് ഒരുക്കിയ വെള്ളിമൂങ്ങ വലിയ വിജയമാണ് ഉണ്ടാക്കിയത്. രണ്ടാം ഭാഗത്തിൽ മന്ത്രിയായ ‘മാമച്ചനെ’യാണ് കാണാൻ കഴിയുകയെന്നും റിപ്പോർട്ട് ഉണ്ട്.ഈ വർഷം തന്നെ രണ്ടാം ഭാഗം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാൻ ആണ് ആലോചിക്കുന്നത്.
അതേസമയം രണ്ടാം ഭാഗത്തിൽ ആരൊക്കെയുണ്ടാകുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ജോജി തോമസ് ഇപ്പോൾ രണ്ടാം ഭാഗത്തിനുള്ള തിരക്കഥയിലാണ് . ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ രണ്ടാം ഭാഗത്തെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ‘വെള്ളിമൂങ്ങ’ ചിത്രത്തില്‍ അതിഥി താരമായി ആസിഫ് അലിയും എത്തിയിരുന്നു.