Crime

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിന് കുത്തേറ്റു

കോഴിക്കോട്: വളയം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. വളയം തീക്കുനി സ്വദേശി ചപ്പരച്ചാം കണ്ടി അമൽ ബാബുവിനാണ് (22) സോഡ കുപ്പി കൊണ്ടുള്ള കുത്തേറ്റത്. രാത്രി 9 മണിയോടെയാണ് സംഭവം.

പരിക്കേറ്റ അമലിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാഹനം റോഡിൽ നിർത്തി എന്നാരോപിച്ചുള്ള വാക്കേറ്റമാണ് അക്രമത്തിൽ എത്തിയത്. അമലിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി വളയം പൊലീസ് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top