Crime

നിർത്തിയിട്ടിരുന്ന ഓട്ടോയിൽ വനിത ഓടിച്ച കാർ ഇടിച്ചു കയറി ഓട്ടോ തകർന്നു

പാലാ ഈരാറ്റുപേട്ട റൂട്ടിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ചു ഓട്ടോ തകർന്നു.ഈരാറ്റുപേട്ട റൂട്ടിലെ  ജനതാ  സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിലാണ്  കാറിടിച്ചു ഓട്ടോ തകർന്നത് .ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ്  അപകടമുണ്ടായത്,

വനിതയായിരുന്നു കാർ ഓടിച്ചിരുന്നത്.നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ശ്ലീഹാ എന്ന ഓട്ടോയിൽ വന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തെ തുടർന്ന് ഓട്ടോ  അടുത്തുള്ള വൈദ്യുതി തൂണിൽ ഇടിച്ചു തകർന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്തിനും തകരാറുണ്ട്.പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top