Health

തിരുവനന്തപുരത്ത് കോവിഡിന്റെ മെഗാ തിരുവാതിര:ഒറ്റ ദിവസം കൊണ്ട് 5863 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനതപുരം :തലസ്ഥാനത്ത് കോവിഡ് മെഗാ തിരുവാതിര കളി തുടരുന്നു.ഇന്ന് ഒറ്റ ദിവസം കൊണ്ട് 5863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ അത് 3917 ആയിരുന്നു.ഇന്ന് എട്ട് ജില്ലകളിൽ ആയിരത്തിനുമേൽ ആണ് കവിടി വ്യാപനം.എറണാകുളം 4100.,കോഴിക്കോട് 2043.,തൃശൂർ 1861,കോഴിക്കോട് 1476,കൊല്ലം 1264,പാലക്കാട് 1191,കണ്ണൂർ 1100 എന്നിങ്ങനെയാണ് ആയിരത്തിനു മുകളിൽ ഉള്ള ജില്ലാതിരിച്ചുള്ള കണക്ക്.

 

ജില്ലാ ഭരണ കൂടത്തിന്റെ അലംഭാവമാണ് കോവിഡ് പിടി വിട്ടുയരാൻ   കാരണമെന്ന് പൊതുവെ ജനങ്ങളിൽ സംസാരമുണ്ട്.നിയമങ്ങളെല്ലാവർക്കും ഒരുപോലെ ബാധകമാക്കിയാൽ മാത്രമേ കോവിഡ് നിയന്ത്രണത്തിൽ വരികയുള്ളൂ എന്നും ആരോഗ്യ പ്രവർത്തകർ തന്നെ പറയുന്നു.അതേസമയം ബിജെപി ,കോൺഗ്രസ്,സിപിഐ  തുടങ്ങിയ  രാഷ്ട്രീയ പാർട്ടികൾ അവരുടെ എല്ലാ പരിപാടികളും തിരുവനന്തപുരം ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തി വച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top