കോട്ടയം :പാലാ :വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് മോനിപ്പള്ളി പൂവത്തിങ്കല്‍ ഭാഗത്ത് നെല്ലിക്കാത്തൊട്ടിയില് വീട്ടില്വര്ഗീസ് മകന് എബിന് വര്‍ഗീസ് (24) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ വിട്ടില്‍ അതിക്രമിച്ചു കയറി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടമ്മയെ ഇയാള്‍ കൈകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇവരുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ കോടതി വളപ്പില്‍ വച്ച് യുവഅഭിഭാഷയെ അപമാനിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ സമാനമായ മറ്റൊരു കേസ് പാലാ സ്റ്റേഷനില്‍ നിലവിലുണ്ട്.പാലാ സ്റ്റേഷന് എസ്.എച്ച്.ഓ കെ.പി ടോംസണ്.എസ്.ഐ രാജേഷ് കുമാര്‍,സി.പി.ഓ മാരായ ബിനൂപ്, അരുണ്‍കുമാര്‍,രഞ്ജിത്ത് സി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.