Kerala

എരുമേലിയില്‍ തിരക്കുകള്‍ നിയന്ത്രിക്കാന്‍ ഇനി 170 സ്പെഷ്യല്‍ പോലീസുകാര്‍ കൂടി

 

ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ തിരക്കുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എരുമേലിയില്‍ 170 സ്പെഷ്യല്‍ പോലീസിനെയും കൂടി
നിയമിച്ചു. വിദ്യാര്‍ത്ഥികളും, യുവതികളും, യുവാക്കളും, സൈന്യത്തില്‍ നിന്നും വിരമിച്ചവരും ഉള്‍പ്പെടെ 22 വനിതകളും 148 പുരുഷന്മാരും ആണ്‌ ഈ സംഘത്തില്‍ ഉള്ളത്‌.

എരുമേലിയിലെ ഗതാഗത നിയന്ത്രണങ്ങളും, അയ്യപ്പഭക്തന്മാര്‍ക്കുള്ള അടിയന്തര സഹായങ്ങളും ചെയ്യുകയാണ്‌ ഇവരുടെ പ്രധാന ഡ്യൂട്ടി. സ്കൂള്‍, കോളേജ്‌ തലങ്ങളില്‍ എന്‍.എസ്‌.എസ്‌,എന്‍.സി.സി രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരും, മറ്റു സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും, സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ്‌ സ്പെഷ്യല്‍ പോലീസ്‌ രൂപീകരിച്ചിരിക്കുന്നത്‌. സ്പെഷ്യല്‍ പോലീസിന്റെ സേവനം ലഭിക്കുന്നതോടുകൂടി എരുമേലിയില്‍ പോലീസിന്റെ സജ്ജീകരണം കൂടുതല്‍ ശക്തമാകുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്‌ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top