പാലാ :ചിറ്റാര്‍:സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഇന്നു കൊടിയേറി. വൈകുന്നേരം 4.45ന് ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറത്ത് കൊടിയേറ്റി.വികാരി ഫാദർ ഷാജി പുന്നത്താനത്ത് കുന്നേൽ നേതൃത്വം നൽകി.
6.30ന് തിരുസ്വരൂപ പ്രയാണം. നാളെ രാവിലെ 7.15ന് വീടുകളിലേക്കുള്ള കഴുന്നു പ്രദക്ഷിണം. 12.30ന് ആയിരം മണി ജപമാല. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍. 6.15ന് തിരുസ്വരൂപ പ്രയാണം. 28ന് പുലര്‍ച്ചെ 5.30നും ഏഴിനും 8.30നും 10നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും വിശുദ്ധ കുര്‍ബാന.കേവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തിരുനാള്‍ തിരുകര്മങ്ങളെന്ന് വികാരി ഫാ.ഷാജി പുന്നത്താനത്തുകുന്നേല് അറിയിച്ചു.