Sports

ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്ക നേടി:ആശയറ്റ്‌ ഇന്ത്യ

പാ​ൾ: ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് പി​ന്നാ​ലെ ഇ​ന്ത്യ​യെ ത​ക​ർ​ത്ത് ഏ​ക​ദി​ന പ​ര​മ്പ​ര​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക്. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യം നേ​ടി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 50 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 287 റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഓ​പ്പ​ണ​ര്‍​മാ​രാ​യ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്- ജെ​ന്നെ​മ​ന്‍ മാ​ല​ന്‍ സ​ഖ്യം 132 റ​ണ്‍​സ് നേ​ടി. ക്യാ​പ്റ്റ​ന്‍ ടെം​ബ ബ​വു​മ 35 റ​ൺ​സെ​ടു​ത്തു. എ​യ്ഡ​ന്‍ മാ​ര്‍​ക്രം (37), റ​സി വാ​ന്‍ ഡെ​ര്‍ സ​സ്സ​ന്‍ (37) എ​ന്നി​വ​ര്‍ പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

ഇ​ന്ത്യ​ക്കാ​യി ജ​സ്പ്രി​ത് ബു​മ്ര, യു​സ്‌​വേ​ന്ദ്ര ച​ഹ​ല്‍, ശാ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. 48.1 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യം നേ​ടി​യ​ത്. ഇ​തോ​ടെ ആ​ദ്യ ര​ണ്ട് ഏ​ക​ദി​ന​വും സ്വ​ന്ത​മാ​ക്കി മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top