Crime

പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന മ​നോ​വി​ഷ​മ​ത്താ​ൽ വിദ്യാർത്ഥിനി ജീവനൊടുക്കി

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ഉ​മ്മി​നി സ്വ​ദേ​ശി​നി​യും എം​ഇ​എ​സ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ബീ​ന​യാ​ണ് വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന മ​നോ​വി​ഷ​മ​ത്താ​ലാ​ണ് ബീ​ന ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​രീ​ക്ഷ​ഫീ​സ് അ​ട​യ്ക്കാ​ന്‍ ബീ​ന​യു​ടെ അ​മ്മ ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ പ​ണം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.
കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫീ​സൊ​ടു​ക്കേ​ണ്ട ലി​ങ്കും യൂ​ണി​വേ​ഴ്സി​റ്റി​ക്ക് കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു കോ​ള​ജ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​ത്. കോ​ള​ജ് ഫീ​സ് മാ​ത്രം അ​ട​ച്ച് അ​മ്മ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. വി​വ​ര​മ​റി​ഞ്ഞ​ത് മു​ത​ൽ ബീ​ന ഏ​റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ടി​നു​ള്ളി​ൽ ബീ​ന​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top