കോട്ടയം: ജില്ലാ വനിതാ ശിശു വികസന ഓഫീസ് & മഹിളാ ശക്തി കേന്ദ്ര സംയുകതമായി നിർഭയ ദിനചാരണത്തിന് മുന്നോടി ആയി നടത്തുന്ന നിർഭയം മുന്നോട്ട് ക്യാമ്പയിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെച്ച് കോട്ടയം CMS കോളേജ് NSS യൂണിറ്റ് ന്റെ സഹകരണത്തോടെ തെരുവ് നാടകം അവതരിപ്പിച്ചു.


സ്റ്റേഷൻ മാനേജർ ശ്രീ. ബാബു തോമസ് പരുപാടിക്ക് ആശംസകൾ നേർന്നു. മഹിളാ ശക്തി കേന്ദ്ര ജില്ലാ കോർഡിനേറ്റർ അക്സ മെർലിൻ തോമസ് നന്ദി പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസ്, മഹിളാ ശക്തി കേന്ദ്ര ജീവനക്കാർ, റെയിൽവേ ജീവനക്കാർ, CMS കോളേജ് അദ്ധ്യാപകർ,പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു

