പാലാ:-പാലാ മുനിസിപ്പാലിറ്റിയിലെ ജനപക്ഷം പ്രവർത്തകനും പ്രമുഖ വ്യവസായിയുമായ സതീഷ് ജോൺ തോട്ടപ്പള്ളിൽ ബിജെപി ചേർന്നു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ , ജനറൽ സെക്രട്ടറിമാരായ അഡ്വ.ജി. അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, വൈസ് പ്രസിഡന്റ് ശുഭസുന്ദർരാജ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

