Kerala

മഞ്ജീര ധനികളുണർന്നു ഗായിക മഞ്ജരി വിവാഹിതയായി

മഞ്ജീര ധനികളുണർന്ന ധന്യ നിമിഷത്തിൽ  ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നടൻ സുരേഷ് ഗോപി, ഗായകൻ ജി വേണുഗോപാൽ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.മസ്ക്കറ്റില്‍ ആയിരുന്നു മഞ്ജരിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.\

ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇന്നലെ രാവിലെയാണ് ഒരു പുതിയ ജീവിതഘട്ടത്തിന് തുടക്കം കുറിക്കുന്ന വിവരം മഞ്ജരി പങ്കുവച്ചത്.പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ആശംസാപ്രവാഹമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top