
പാലാ: ആകാശ പറവകളുടെ കൂട്ടുകാർ സെഹിയോൻ അടുക്കളയുടെ ഒന്നാം വാർഷികവും പൊതുസമ്മേളനവും രാമപുരത്ത് വച്ച് നവംബർ 12 ഞായറാഴ്ച 2ന് നടത്തപ്പെട്ടുന്നു.
പുണ്യചരിതനായ ജോർജ് കുറ്റിക്കലച്ചൻ സ്ഥാപിച്ച ആകാശ പറവകളുടെ കൂട്ടുകാർ എന്ന പ്രേക്ഷിത സമൂഹത്തിൻ്റെ ഒരു ശാഖ ദിവൃ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ മുണ്ടയ്ക്കൽ ഡോമിനിക് അൽഫോൻസാ ദമ്പതികളുടെ ഭവനത്തോട് ചേർന്ന് സെഹിയോൻ അടുക്കള എന്ന പേരിൽ രാമപുരത്ത് പ്രവർത്തിച്ച് വരുന്നു. സഭയോട് ചേർന്ന് രാമപുരം ഇടവകയിൽ പ്രവർത്തിക്കുന്ന ഈ പ്രേക്ഷിത സമൂഹം 2023 നവംബർ 12ന് ഞായർ 2 PM ന് ഒന്നാം വാർഷികം ആഘോഷിക്കുയൊണ്.
അശരണർക്കായി എല്ലാ ഞായറാഴ്ചയും 150 ഓളം ഭക്ഷണ പൊതികൾ തയ്യാറാക്കി രാമപുരം മുതൽ കോട്ടയം വരെ തെരുവിൽ അലയുന്നവർക്കായി വിതരണം ചെയ്തു വരുന്നു.
കൂടാതെ തെരുവിൽ അലയുന്ന മാനസീക രോഗികൾ വൃദ്ധർ ,അനാഥർ ,ല ഹരിക്കടിമപെട്ടവർ ,തുടങ്ങിയവരെ വിവിധ കെയർ ഹോമുകളിലും റിഹാബിലിറ്റേഷൻ സെൻററുകളിലും എത്തിച്ച് പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്നു.
വാർഷിക സമ്മേളനം മാണി സി കാപ്പൻ എം.എൽ എ ഉദ്ഘാടനം ചെയ്യും , മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.ഫാദർ ഡോക്ടർ ജോർജ് വർഗീസ് ഞാറ കുന്നേൽ ,റവ.ഡോക്ടർ ജോസഫ് മാലേപറമ്പിൽ ,റവ: മോൻ സെബാസ്റ്യൻ പൂവത്തിങ്കൽ തുടങ്ങിയവർ പ്രസംഗിക്കും

