Kerala

ടീം നന്മക്കൂട്ടത്തിന്റെ രണ്ടാം വാര്‍ഷിക അവലോകനം ഞായറാഴ്ച

 

ഈരാറ്റുപേട്ട: ടീം നന്മക്കൂട്ടത്തിന്റെ രണ്ടാം വര്‍ഷിക അവലോകനവും തിരഞ്ഞെടുപ്പും രാവിലെ 10.30 (2022 ജനുവരി 16 ഞായര്‍) ഫുഡ്ബുക്ക് ഓഡിറ്റോറിയത്തില്‍ നടക്കും.നന്മക്കൂട്ടം പ്രസിഡന്റ് അഫ്സല്‍ ഇപി അധ്യക്ഷത വിഹിക്കുന്ന യോഗത്തില്‍ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹ്്റ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ എസ് ഐ ബിനോയ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ എന്‍ നവീന്‍ കുമാര്‍, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ മുഹമ്മദ് ഇല്യാസ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജോയിന്‍ സെക്രട്ടറി റമീസ് ബഷീര്‍ അവതരിപ്പിക്കും.

മാര്‍ഷ്വല്‍ ട്രൈനിംഗിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് അവലോകന ചര്‍ച്ചകള്‍ക്ക് ശേഷം 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും.ടീം നന്മക്കൂട്ടം ഇതുവരെ നിരവധി ജിവനുകള്‍ രക്ഷിക്കുകയും, മുങ്ങി മരിച്ചവരെ ആഴങ്ങളില്‍ നിന്നും കണ്ടെത്തുകയും ചെയ്യുന്നതിന് പുറമെ കോവിഡ് മഹാമാരിയിലും മറ്റ് സന്നദ്ധ സേവന രംഗങ്ങളില്‍ ഈരാറ്റുപേട്ടയിലും പരിസര പ്രദേശത്തും നിറസാനന്നിധ്യമാണ് ടീം നന്മക്കൂട്ടം.

 

ജലീല്‍ കെകെപി
മീഡിയ കോര്‍ഡിനേറ്റര്‍
ടീം നന്മക്കൂട്ടം, ഈരാറ്റുപേട്ട

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top