Kerala

ടെക്നിക്കൽ തകരാർ; സൗദി എയർ ലൈൻസിൽ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു

കൊച്ചി: വിമാനത്തി​ന്റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. ഇന്നലെ രാത്ര 8.30നു റിയാദിലേക്ക് പുറപ്പെടേണ്ട സൗദി എയർ ലൈൻസ് വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. നൂറ്റിഇരുപതോളം യാത്രക്കാരെയാണ് വിമനത്തിൽ നിന്നും ഇറക്കി വിട്ടത്.

യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. അതേസമയം, യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തകരാർ പരിഹരിക്കാനായില്ലെങ്കിൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ റിയാദിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top