Kerala

ഇന്റർവ്യൂ കഴിഞ്ഞ് ഭർത്താവിനോപ്പം മടങ്ങിയ യുവതി അപകടത്തിൽ മരിച്ചു

ബൈക്ക് അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. മനിശ്ശേരി സ്വദേശി അമൃതയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഒരു ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കണ്ടെയ്‌നർ ലോറിയും ബൈക്കുമായാണ് കൂട്ടിയിടിച്ചത്.

ബൈക്ക് ലോറിയിൽ തട്ടി അമൃത ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.
അമൃതയുടെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങി. ഇതറിയാതെ കണ്ടെയ്‌നർ ഡ്രൈവർ മുന്നോട്ട് പോയി. കണ്ടെയ്‌നർ ഡ്രൈവറെ പോലീസ് പിന്തുടർന്ന് പിടികൂടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top