Kerala

“സാന്ത്വന സ്പര്‍ശം” ചികില്‍സാ സഹായ വിതരണോദ്ഘാടനം എം.എല്‍.എ ഓഫീസില്‍ നടന്നു

പാലാ: മാണി. സി. കാപ്പന്‍ എം. എല്‍.എ, നിര്‍ദ്ധനരായ ക്യാന്‍സര്‍&,കിഡ്നി രോഗികള്‍ക്ക്‌ ആശ്വാസമായി ആവിഷ്ക്കരിച്ച “സാന്ത്വന സ്പര്‍ശം” ചികില്‍സാ സഹായ വിതരണോദ്ഘാടനം എം.എല്‍.എ ഓഫീസില്‍ നടന്നു.

25 നിര്‍ദ്ധന രോഗികള്‍ക്ക്‌ 5000 രൂപ വീതം ധനഹയം നല്‍കി . സെന്റ്‌ തോമസ്‌ കോളേജ്‌ ഓള്‍ഡ്‌ സ്റ്റുഡന്‍സ്‌ അസോസിയേഷന്റെ സാമ്പിത്തിക സഹകരണത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌ . എം.എല്‍.എ ഓഫീസില്‍ നടന്ന യോഗത്തില്‍ ഓഫീസ്‌ സെക്രട്ടറി എം. പി. കൃഷ്ണന്‍നായര്‍ സ്വാഗതം ആശംസിച്ചു.

ഓള്‍ഡ്‌ സ്റ്റുഡന്‍സ്‌ അസോസിയേഷൻ സെക്രട്ടറി ജെയിംസ്‌ പാമ്പയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ധനസഹായ വിതരണം മാണി.സി.കാപ്പന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ ഓഫീസില്‍ ലഭിച്ച അപേക്ഷകള്‍ പരവശോധിച്ച്‌ ഏറ്റവും അർഹരായ 25 പേരെ തെരഞ്ഞെടുത്താണ്‌ ധനസഹായം നല്‍കിയതെന്ന്‌ എം.എല്‍.എ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top