Crime

സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന്​ വീണ്​ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി :സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ഫ്ലാറ്റില്‍ നിന്ന്​ വീണ്​ മരിച്ച നിലയില്‍ കണ്ടെത്തി. 14-ാം നിലയില്‍ നിന്നാണ്​ വീണത്​. ആത്മഹത്യയാണെന്നാണ്​ പോലീസ്​ നല്‍കുന്ന സൂചന. പത്തനംതിട്ട കോയിപ്പുറം, പുല്ലാട്, കുളത്തുമ്മാട്ടക്കല്‍ ബെതേസ്‌ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറാണ് മരിച്ച രേഷ്മ. ശനിയാഴ്ച മൂന്നിന് താമസസ്ഥലമായ ചിറ്റൂരിലെ ഫ്ലാറ്റിന്റെ 14-ാം നിലയില്‍ നിന്നും ചാടുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top