Kerala

എരുമേലിപ്പേട്ട തുള്ളൽ ഇന്ന്:മഹിഷി നിഗ്രഹത്തിന്റെ വിജയാഹ്ലാദമാണ് എരുമേലി പേട്ട തുള്ളൽ എന്നാണ് വിശ്വാസ സങ്കൽപ്പം

രാവിലെ 11 മണിക്ക് അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ടതുള്ളൽ നടത്തും. പേട്ട കൊച്ചമ്പലത്തിന് മുകളിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെ തുള്ളൽ ആരംഭിക്കുന്ന അമ്പലപ്പുഴ സംഘം വാവര് പള്ളിയിൽ കയറി വലിയമ്പലത്തിൽ എത്തും.മഹിഷി നിഗ്രഹത്തിന്റെ വിജയാഹ്ലാദമാണ് എരുമേലി പേട്ട തുള്ളൽ എന്നാണ് വിശ്വാസ സങ്കൽപ്പം.

 

പകൽ നക്ഷത്രം തെളിഞ്ഞ ശേഷമാകും ആലങ്ങാട് സംഘം തുള്ളി തുടങ്ങുക. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് പേട്ടതുള്ളൽ. ഇരുവിഭാഗങ്ങൾക്കും ഒരു ആനയെ വീതം എഴുന്നളിക്കാനാണ് അനുമതി. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ശുദ്ധിക്രിയകൾ നാളെ മുതൽ ആരംഭിക്കും. നാളെ ആദ്യപ്രസാദ ശുദ്ധിക്രിയയാണ് നടക്കുക. വ്യാഴാഴ്ച ബിംബശുദ്ധിക്രിയയും നടക്കും.എരുമേലി പേട്ട തുള്ളൽ പ്രമാണിച്ച് കരിമല പാത വഴി തീർത്ഥാടകരെ കടത്തി വിടുന്ന സമയം പകൽ മൂന്നുമണി വരെ നീട്ടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top