കോട്ടയം :രാമപുരം :കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് റോയി എലിപ്പുലിക്കാട്ട്(60) ഏതാനും നിമിഷം മുൻപ് അന്തരിച്ചു.(6.55 ) ഏറെ നാളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്നു.കാരിത്താസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കോൺഗ്രസ് പ്രസ്ഥാനം കെട്ടിപ്പടുക്കുവാൻ ഏറെ സേവനങ്ങൾ ചെയ്ത മാതൃകാ പ്രവർത്തകനായിരുന്നു റോയി ചേട്ടൻ.ഭാര്യ റിന്റ റോയി.മക്കൾ ജസിൻ.,ജെസ്വിൻ .സംസ്ക്കാരം ചക്കാമ്പുഴ ലോരേത്ത് മാതാ പള്ളിയിൽ പിന്നീട് .
രാഷ്ട്രീയത്തോടൊപ്പം കൃഷിയും സമന്വയിപ്പിച്ച് ജീവിത മാർഗം കണ്ടെത്തിയ അപൂർവ വ്യക്തിത്വമായിരുന്നു നാട്ടുകാർ റോയി ചേട്ടനെന്നു വിളിക്കുന്ന റോയി യുടേത്.അദ്ദേഹം രാമപുരം ആയിരിക്കുമ്പോഴും കൃഷിയോടുള്ള മമത കൈവിട്ടിരുന്നില്ല.മാണി സി കാപ്പൻ എം എൽ എ,ജോസ് കെ മാണി എം പി എന്നിവർ പരേതന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.