Kerala

കുടക്കച്ചിറ ഗ്രാമം തേങ്ങി;നാട്ടുകാരുടെ അശ്രു കണങ്ങൾ ഏറ്റുവാങ്ങി ലിജുമോൻ യാത്രയായി

കോട്ടയം :കുടക്കച്ചിറ ഗ്രാമത്തിലെ വല്ലയിൽ വീട്ടിലേക്ക് കുടക്കച്ചിറ മുഴുവൻ ഒഴുകിയെത്തി.അടുത്ത ദിവസം ആദ്യ കുർബാന സ്വീകരണത്തിനൊരുങ്ങിയ ലിജു ബിജു വിന്റെ ആകസ്മികമായ വേർപാട് ആ ഗ്രാമത്തിന്റെ തന്നെ ദുഃഖമായി മാറി.

അമ്മ ലിസി ബിജു തന്റെ അരുമ മോന് അന്ത്യ ചുംബനം നൽകിയപ്പോൾ ആ ഗ്രാമം  മുഴുവൻ പൊട്ടിക്കരഞ്ഞു.വൈദീകരടക്കം കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.പോസ്റ്റ് മോർട്ടത്തിന് ശേഷം വസതിയിലെത്തിച്ച മൃതദേഹത്തിനു സമൂഹത്തിന്റെ നാനാ തുറകളിൽപെട്ടവർ ആദരാഞ്ജലികൾ അർപ്പിച്ചു.തുടർന്ന് വീട്ടിലെ പ്രാര്ഥനകൾക്ക് ശേഷം കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ  സംസ്ക്കാര കർമ്മം നടത്തി .

ഇന്നലെ കൂട്ടുകാരുമൊത്ത് പന്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ പന്ത് കിണറ്റിൽ വീഴുകയും;പന്തെടുക്കാനുള്ള ശ്രമത്തിൽ കിണറ്റിൽ വീണ ലിജു കിണറ്റിലെ ചെളിയിൽ പുതഞ്ഞു പോവുകയുമായിരുന്നു .രക്ഷ പ്രവർത്തകരെത്തി മൃതദേഹം കണ്ടെടുത്തപ്പോഴേക്കും മരണമടഞ്ഞിരുന്നു.

ഫ്രാൻസിസ്ആ ജോർജ്(മുൻ എം പി)ആലിസ് മാണി സി കാപ്പൻ ,നിഷാ ജോസ് കെ മാണി;  കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്;ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ;കേരളാ കോൺഗ്രസ്(ജെ) നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്;ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റാണി ജോസ്;കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ; പഞ്ചായത്തംഗങ്ങളായ സാജു വെട്ടത്തേട്ട്; പ്രിൻസ് കുര്യത്ത്;ബെന്നി മുണ്ടത്താനം;പ്രേമ കൃഷ്ണ സ്വാമി.മഞ്ജു ബിജു;സീനാ ജോൺ;ഡിജു ഒരത്താണിയിൽ; കുഞ്ഞുമോൻ മാടപ്പാട്ട്;രാമചന്ദ്രൻ അള്ളുംപുറം  എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top