Kerala

റോബിൻ ബസ് പിടിച്ചെടുത്ത് എംവിഡി; പൊലീസ് ക്യാംപിലേക്ക് മാറ്റി

പത്തനംതിട്ട: ഇക്കഴിഞ്ഞു പോയ ദിവസങ്ങളിലെ വാർത്താതാരം റോബിൻ ബസ്സിനെ പൂട്ടിയിട്ട് എംവിഡി. തുടർച്ചയായ പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയെന്ന് ആരോപിച്ചാണ് മോട്ടർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്.

പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top