Kerala

മീനച്ചിൽ പഞ്ചായത്തിൽ പരക്കെ കെടുകാര്യസ്ഥതയെന്ന് ഉദ്യോഗസ്ഥ; എല്ലാവരെയും സമഭാവനയിലെടുത്തുള്ള ഭരണമെന്ന് സാജോ പൂവത്താനി

കോട്ടയം :പാലാ നിയോജക മണ്ഡലത്തിലെ മീനച്ചിൽ പഞ്ചായത്തിൽ ഏറെ നാളായി പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തുവന്നു.മൂന്നാം ഗ്രേഡ് ഓവർസിയർ മനീഷയും;പഞ്ചായത്ത് അധികാരികളും തമ്മിലുള്ള ശീതയുദ്ധം മറ നീക്കി പുറത്ത് വന്നിരിക്കയാണ് .

പഞ്ചായത്ത് അധികൃതരുടെ   അഴിമതിയും കെടുകാര്യസ്ഥതയും മൂലം മീനച്ചിൽ പഞ്ചായത്തിലെ ഭരണം സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്നു മനീഷ ആരോപണം ഉയർത്തി .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ കെടുകാര്യസ്ഥത മൂലം ലാപ്സാക്കുന്നതിലാണ് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയെന്നും ഇവർ ആരോപിക്കുന്നു .വിജിലൻസ് പഞ്ചായത്തിൽ വന്നു എട്ട് ഫയലുകൾ ;കൂടുതൽ അന്വേഷണത്തിനായി കൊണ്ടുപോയതിൽ ഒരെണ്ണമാണ് തിരിച്ചു നൽകിയിരിക്കുന്നത് ബാക്കി ഏഴ് ഫയലുകളിൽ വിജിലൻസ് അന്വേഷണം നടന്നു കൊണ്ടിരിക്കയാണ് എന്നും മനീഷ പറയുന്നു  .

വലിയ സ്ഥലങ്ങൾ പൊട്ടിച്ചു വിൽക്കുന്ന ഭൂ മാഫിയകൾക്ക് ഒത്താശപാടി ചട്ടങ്ങൾ പാലിക്കാതെയാണ് സ്ഥലം പൊട്ടിച്ചു വിൽക്കുകയും ;അവിടെ കെട്ടിടങ്ങൾ പണിയുകയും ചെയ്യുന്നതെന്നും നിയമകുരുക്കിപ്പെട്ട ഇത്തരം സ്ഥലങ്ങൾ വാങ്ങിക്കുന്നവർ ചതിയിൽ പെടുകയാണ് ചെയ്യുന്നതെന്നും ഇവർ കുറ്റപ്പെടുത്തി .നിയമം പാലിക്കാതെ പഞ്ചായത്തധികൃതർ മണ്ണെടുത്തു വിൽപ്പന നടത്തുന്നവർക്ക് കൂട്ടുനിൽക്കുന്നു.ഇതിനെയൊക്കെ എതിർത്തതിന്റെ പേരിൽ കഴിഞ്ഞ ഒരു വർഷമായി തന്നെ മാനസീകമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഇവർ ആരോപിച്ചു .

ഇപ്പോൾ എന്നെ സ്ഥലം മാറ്റാൻ നടക്കുന്നവർ പഞ്ചായത്തിൽ പാവങ്ങൾക്ക് ഒരു സ്ഥാനവും നൽകാത്തവരാണെന്നും ;സമ്പന്നരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്തതിന്റെ പേരിൽ തന്നെ ബലിയാടാക്കുകയാണെന്നും ഇവർ പറയുന്നു .എന്നാൽ ഇവർ നിരന്തരം പ്രശ്നക്കാരിയാണെന്നും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലൊക്കെ പ്രശ്നമുണ്ടാക്കുന്നവരാണെന്നും മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി അഭിപ്രായപ്പെട്ടു .പഞ്ചായത്തിൽ വരുന്നവരോടും;ലൈസൻസികളോടും ധിക്കാരപരമായ സമീപനമാണ് ഇവർ സ്വീകരിക്കാറുള്ളത് . ഇതിനു മുൻപിരുന്ന പാലാ നഗരസഭയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാലാണ് ഇവർ നടപടി നേരിട്ടിട്ടുള്ളത് .എല്ലാവരെയും സമഭാവനയിൽ കണ്ടുകൊണ്ടു കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്ന സമീപനമാണ് താൻ സ്വീകരിച്ചിട്ടുള്ളത്.അതിനു ഘടക വിരുദ്ധമായാണ് പ്രസ്തുത ഉദ്യോഗസ്ഥ ശ്രമിച്ചിട്ടുള്ളത് .

പഞ്ചായത്തിന്റെ ഒരു കോടി രൂപായോളം ലാപ്സാക്കി കളയുവാൻ ഈ  ഉദ്യോഗസ്ഥ ശ്രമിച്ചിരുന്നതായും സാജോ പൂവത്താനി കുറ്റപ്പെടുത്തി .അതുകൊണ്ടു തന്നെ പ്രസ്തുത ഉദ്യോഗസ്ഥയെ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നതുമാണ് .അതേസമയം തന്നെ മാനസീകമായി പീഡിപ്പിക്കുന്നതിനെതിരെയും ;മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നതിനെതിരെയും മനീഷ എന്ന ഉദ്യോഗസ്ഥ പോലീസിലും ;ജില്ലാ പോലീസ് സൂപ്രണ്ടിനും ;കളക്റ്റർക്കും ;പരാതി നൽകിയിട്ടുണ്ട് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top