India

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; സുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടി 9 മലയാളികള്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡലിന് അര്‍ഹരായിരിക്കുന്നത്. മാവോയിസ്റ്റ് മേഖലയിലെ പ്രവര്‍ത്തനത്തിന് 125 പേര്‍ക്ക് മെഡല്‍.

വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ചവരില്‍ മലയാളിയായ ആര്‍ മഹേഷും (സൂപ്രണ്ട് ഓഫ് പൊലീസ്) ഉണ്ട്. കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹരായി.

സോണി ഉമ്മന്‍ കോശി, എഎസ്പി, സി ആര്‍ സന്തോഷ്, ഡിവൈഎസ്പി, ജി ആര്‍ അജീഷ് , ഇന്‍സ്‌പെക്ടര്‍, ആര്‍ ജയശങ്കര്‍, എഎസ്‌ഐ, എസ് ശ്രീകുമാര്‍, എസ്‌ഐ, എന്‍ ഗണേഷ് കുമാര്‍, ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍, പി കെ സത്യന്‍, എസ്‌ഐ (സൈബര്‍ സെല്‍), എന്‍ എസ് രാജഗോപാല്‍ , ആംഡ് പൊലീസ് എസ്‌ഐ, എം ബൈജു പൗലോസ്, എസ്എച്ച്ഒ എന്നിവരാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ മലയാളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top