തൊടുപുഴ: സിപിഐ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിക്ക് പാർട്ടി ഓഫീസിൽ വെച്ച് കുത്തേറ്റു.
സിപിഐ രാജാക്കാട് ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എം.എ.ഷിനുവിനാണ് കുത്തേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുക്കുടി സ്വദേശി അരുൺ (35) നെ പൊലിസ് കസ്റ്റഡിയിലെടുത്തു.
രാജാക്കാട് സിപിഐ ഓഫിസിൽ വച്ചാണ് കുത്തേറ്റത്. പാർട്ടി ഓഫിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.