Kerala

ഞായറാഴ്ച പ്രവർത്തി ദിവസമാക്കുന്ന പിണറായി സർക്കാരിന്റെ നടപടി ഇന്ത്യൻ മതേതര സങ്കല്പത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നത് :ജോയി അബ്രാഹം

കോട്ടയം :പാലാ :ഞായറാഴ്ച ദിവസം  പ്രവർത്തി ദിവസമാക്കുന്ന പിണറായി സർക്കാരിന്റെ നടപടി ഇന്ത്യൻ മതേതര സങ്കല്പത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന നടപടിയെന്ന്  കേരളാ കോൺഗ്രസ് സെക്രെട്ടറി ജനറൽ   ജോയി അബ്രാഹം അഭിപ്രായപ്പെട്ടു.ഞായറാഴ്ച പ്രവർത്തി ദിവസമാക്കുന്ന പിണറായി സർക്കാർ നടപടിക്കെതിരെ കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശുപള്ളി കവലയിൽ നടന്ന ധർണ്ണാ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജോയി എബ്രഹാം.

കേരളാ കോൺഗ്രസിന്റെ തന്നെ ഒരു കഷ്ണം ഭരണത്തിലുള്ളപ്പോൾ ഇപ്രകാരം സർക്കാർ തീരുമാനമെടുത്തത് ഇടതു ഭരണത്തിൽ ആ കക്ഷിക്ക്‌ എന്ത് വിലയുണ്ടെന്ന് പൊതു സമൂഹവും.,കത്തോലിക്കാ സഭയും വിലയിരുത്തട്ടെയെന്ന് ധർണ്ണ സമരത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു കൊണ്ട് യു  ഡി എഫ് ജില്ലാ ചെയർമാനും ,കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പിൽ പ്രസ്താവിച്ചു.

 

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, ജയിംസ് മാത്യു തെക്കേൽ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ, പി.കെ ബിജു, ഷീല ബാബു, മുനിസിപ്പൽ കൗൺസിലർമാരായ ജോസ് എടേട്ട് , സിജി ടോണി, ലിജി ബിജു, ടൗൺ മണ്ഡലം പ്രസിഡന്റ്ജോഷി വട്ടക്കുന്നേൽ, തങ്കച്ചൻ മണ്ണൂശ്ശേരിൽ, ബോബി മൂന്നു മാക്കൽ, മത്തച്ചൻ പുതി യിടത്തു ചാലിൽ ,സജി ഓലിക്കര, ബാബു മുകാല, മത്തച്ചൻ അരീപ്പറമ്പിൽ ,ബിജു വേലംകുന്നേൽ, സിബി മൂക്കൻ തോട്ടം, ചാക്കോച്ചൻ കളപ്പുരക്കൽ, ജോസ് വടക്കേക്കര, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, റിജോ ഒരപ്പുഴിക്കൽ , എ.എസ് സൈമൺ, കെ.സി മാത്യു, ടോമി താണോലിൽ, ജോബി നമ്പുടാകം,.കെ.സി. കുഞ്ഞുമോൻ , ബിബി ഐസക് ഈന്തുങ്കൽ, തോമസ് പൂവത്തുങ്കൽ, ഔസേപ്പച്ചൻ പൂവേലിൽ, ജോയിസ് പുതിയാമഠം, ജാക്സ് പറമുണ്ട, ഷിനു പാലത്തുങ്കൽ, ബിജു വരിക്കാനി, സാജൻ താന്നിക്കൽ , ജോൺസൺ കുഴിഞ്ഞാലിൽ, തോമസ്കുട്ടി ആണ്ടു ക്കുന്നേൽ, കുര്യൻ കണ്ണംകുളം, എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top