Kerala

പി സി ജോർജ് അടങ്ങിയിരിക്കില്ല.,അടുത്ത പോർമുഖം തുറന്ന് ഇന്ന് അനന്തപുരിയിൽ

കോട്ടയം :തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് കിട്ടിയില്ല എന്നതൊന്നും പി സി ജോർജിന് പ്രശ്നമല്ല.ഞാൻ ചെന്നിട്ടും ഒരു പ്രയോജനവും കിട്ടിയില്ല എന്ന് തുറന്നു പറഞ്ഞാണ് ഇന്നലെ പി സി ജോർജ് മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫ് ഉച്ചകഴിഞ്ഞു ഓ പി തുറന്നു ചികിത്സ ആരംഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇന്ന് പുതിയ പോർമുഖം തുറക്കുകയാണ് പി സി ജോർജ്.  കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റ ( KCYM ) 22 രൂപതകളുടെ കോർഡിനേഷൻ കമ്മറ്റിയായ
കെ.സി.വൈ.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഉപവാസ സമരവും,പ്രതിഷേധ ധർണ്ണയും ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ പിസി ജോർജ് അഭിസംബോധന ചെയ്ത് സംസാരിക്കും.അതേസമയം തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലുള്ള കേസിൽ ആറാം തീയതി പതിനൊന്ന് മണിക്ക് ഹാജരാകാനും പോലീസ് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top