Kerala

അപ്പോഴേ പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്, ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്.,ഹൈബി ഈഡന്റെ ഭാര്യ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റത്തില്‍ ആഹ്ലാദ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. ‘അപ്പോഴേ പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന്, ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്…’ എന്ന് കൈ കൊട്ടി പാട്ടു പാടുന്ന വീഡിയോയാണ് അന്ന ലിന്‍ഡ ഈഡന്‍ ഫേസ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.

‘കണ്ടം റെഡിയല്ലേ… റൈറ്റ് ഓക്കെ ഓടിക്കോ’ എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിലുള്‍പ്പെടെ സജീവമായമായിരുന്നു അന്ന ലിന്‍ഡ ഈഡന്‍.കേരളം മുഴുവൻ ഇന്നലെ അണ്ണാ ലിൻഡയുടെ ഡാൻസ് ആസ്വദിച്ചിരുന്നു.പല വാർത്താ ചാനലുകൾ വർത്തക്കിടയിൽ ലിന്ഡയുടെ നൃത്തവും ഉൾപ്പെടുത്തിയിരുന്നു.

 

അതേസമയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് ലീഡ് നേടിയപ്പോള്‍ മുതല്‍ തുടങ്ങിയ ആഹ്ലാദപ്രകടനങ്ങള്‍ കോണ്‍ഗ്രസുകാര്‍ കെ.വി.തോമസിനെതിരായ പ്രതിഷേധത്തിനും വേദിയാക്കി. വോട്ടെണ്ണൽ കേന്ദ്രത്തിനും കെ.വി.തോമസിന്റെ വീടിനു മുന്നിലും ഡിസിസി ഓഫിസിലുമായിരുന്നു പ്രതിഷേധം.തോമസിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസുകാർ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞപ്പോള്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. വീടിനു മുന്നില്‍ തിരുത മീന്‍ വിറ്റും കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു.

 

വീട്ടിലേക്ക് മുട്ട എറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു. തോമസിന്റെ വീടിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ തോമസിന്റെ പടമുള്ള പോസ്റ്ററുകള്‍ കത്തിച്ചും പ്രതിഷേധമുണ്ടായി. ഡിസിസി ഓഫിസിലെ ശിലാഫലകത്തിലെ പേര് പ്രതിഷേധക്കാര്‍ കറുത്ത ടേപ്പ് വച്ച് മറച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top