Crime

പാലാ ഞൊണ്ടിമാക്കൽ അപകടം ബൈക്ക് യാത്രികരിലൊരാൾ മരിച്ചു

പാലാ :പാലാ തൊടുപുഴ റൂട്ടിൽ  ഞൊണ്ടിമാക്കൽ ഭാഗത്ത് ഉണ്ടായ അപകടത്തിൽ പെട്ട ബൈക്ക് യാത്രികരിലൊരാളായ ബിമൽ ബാബു  മരണമടഞ്ഞു.ബൈക്ക് യാത്രികരിലൊരാളായ ജിസ്‌മോനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് ഉച്ചയോടെ ബൈക്കും ,ഇന്നോവ കാറും തമ്മിൽ ഞൊണ്ടിമാക്കൽ കവല ഭാഗത്ത്  കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരായ യുവാക്കൾ കുറവിലങ്ങാട് സ്വദേശികളാണ്.ഇന്നോവക്കാർ മലപ്പുറം സ്വദേശികളുടേതാണ്. ഇവരുടെ കാർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. സംഭവം നടന്നയുടനെ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിൽ എത്തിച്ചത്.തുടർന്ന് ആംബുലൻസ് ഡ്രൈവർമാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി ആംബുലൻസ് ഡ്രൈവർമാരാണ് പാലാ  എസ് ഐ അഭിലാഷിനെ വിവരം അറിയിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top