വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി നാശനഷ്ടങ്ങളുണ്ടാക്കി എന്നാരോപിച്ച് പോലീസ് കേസെടുത്ത ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ജയ്ദീപിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജയദീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 16 ന് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ മനഃപൂര്‍വ്വം അപകടമുണ്ടാക്കും വിധത്തില്‍ പെരുമാറിയെന്നാണ് ജയദ്വീപിനെതിരായ കേസ്.

നേരത്തേ ഈ കേസില്‍ കോട്ടയം സെഷന്‍സ് കോടതി ജാമ്യം തള്ളിയിരുന്നു. തുടര്‍ന്ന് പോലീസ് ജയദീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയെന്നും ആക്ഷേപം ഉയര്‍ന്നു. കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടലുകളും വെള്ള പൊക്കവുമുണ്ടായ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ ഭാഗത്തേ വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാരോപിച്ച് കെഎസ്‌ആര്‍ടിസിയും ഡ്രൈവറെ സസ്‌പെന്റ് ചെയ്തിരുന്നു.

