Politics

കളത്തിലിറങ്ങി കാപ്പൻ:ആദ്യ പരിപാടി ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു കൊണ്ട്

 

പാലാ: കോവിഡ് ബാധിച്ചതിനെ തുടർന്ന് 14 ദിവസം നിരീക്ഷണത്തിലായിരുന്ന പാലാ എം എൽ എ മാണി സി കാപ്പൻ ഇന്നലെ മുതൽ കളത്തിലിറങ്ങി.ആദ്യം തന്നെ താൻ നിയമസഭയിൽ സബ്മിഷന് ഉന്നയിച്ചു നേടിയ ചേർപ്പുങ്കൽ പാലത്തിന്റെ മുടങ്ങി കിടന്ന നിർമ്മാണ ജോലികൾ പുനർ ആരംഭിച്ചു കൊണ്ടാണ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്.എം എൽ എ കളത്തിൽ ഇല്ലേയിരുന്നെങ്കിലും അദ്ദേഹത്തിന്റെ എം എൽ എ ഓഫീസിന്റെ പ്രവർത്തനം സജീവമായി തന്നെ നിലകൊണ്ടു.എം പി കൃഷ്ണൻ നായരും.,കെ എം ജോര്ജും നേതൃത്വം നൽകുന്ന ടീമാണ് എം എൽ എ ഓഫീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.എം എൽ എ ആഫീസിൽ പാർട്ടി പ്രവർത്തകരും നേതാക്കളും കേന്ദ്രീകരിച്ചു പൊതു ജനങ്ങൾക്ക്‌ തടസ്സം ഉണ്ടാകരുതെന്ന് എം എൽ എ പ്രത്യേകം നിഷ്ക്കര്ഷിച്ചിട്ടുണ്ട്‌.കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിനു മുൻപായി 23000 പേരാണ് എം എൽ എ ആഫീസുമായി ബന്ധപ്പെട്ടിരുന്നത്.ആ ജനകീയ ബന്ധം കഴിഞ്ഞ പൊതു തെരെഞ്ഞെടുപ്പിൽ മാണി സി കപ്പാണ് ഗുണകരമായിരുന്നു.

 

കടുത്തുരുത്തി – പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാകുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ മുടങ്ങിക്കിടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
2019 ജനുവരി 30 ന്, എഗ്രിമെന്റ് വച്ച ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും ഡിപ്പാർട്ട്മെന്റ് തലത്തിലുണ്ടായ വിവിധ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിർമ്മാണ ജോലികൾ മുടങ്ങി പോവുകയാണ് ഉണ്ടായത്. സർക്കാർ തലത്തിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾക്ക് വഴി തുറന്നത്.

 

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം.പി, മോൻസ് ജോസഫ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ സർക്കാർ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുള്ളത്.2009 -ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോൻസ് ജോസഫ് പ്രവർത്തിക്കുന്ന സന്ദർഭത്തിലാണ് ചേർപ്പുങ്കൽ സമാന്തര പാലത്തിന് 9 കോടി രൂപയുടെ ഭരണാനുമതി
നൽകി സർക്കാർ ഉത്തരവ് ഉണ്ടാകുന്നത്.

 

 

എന്നാൽ സ്ഥലം നൽകേണ്ടതായ കുടുംബാംഗങ്ങൾ പാലം നിർമ്മാണത്തിനെതിരെ
ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും പോയത് മൂലമാണ് പാലം നിർമ്മാണം ആദ്യഘട്ടത്തിൽ തടസ്സപ്പെടാൻ ഇടയായത്.
ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അനുകൂല വിധി ഉണ്ടായതിനെ തുടർന്നാണ് 2019-ൽ ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത്. പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റിലുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് നിർമ്മാണം നിർത്തി വയ്ക്കാൻ കരാർ ഏറ്റെടുത്ത തിരുവല്ല മുളമൂട്ടിൽ കൺസ്ട്രക്ഷൻ കമ്പനി നിർബന്ധിതമായതെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചു. വിവിധ ഇടപെടലുകൾ നടത്തിയിട്ടും പ്രശ്നപരിഹാരം ഉണ്ടാകാതെ വന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മോൻസ് ജോസഫ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ എന്നിവർ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉന്നതതല ചർച്ച വിളിച്ച് ചേർക്കാൻ തീരുമാനമെടുത്തത്.

 

 

ഇതേ തുടർന്ന് ഡിപ്പാർട്ട്മെന്റ് തലത്തിൽ സംഭവിച്ച സാങ്കേതിക പിഴവ് പരിഹരിക്കാൻ ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനീയറെ സർക്കാർ ചുമതലപ്പെടുത്തി. ചേർപ്പുങ്കൽ പാലത്തിന് വേണ്ടി ആവിഷ്കരിച്ച അംഗീകൃത ഡിസൈൻ നിലനിർത്തിക്കൊണ്ട് എസ്റ്റിമേറ്റ് കറക്ട് ചെയ്യാനുള്ള നടപടികളാണ് പിന്നീട് സ്വീകരിച്ചത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പുതുക്കിയ പ്രൊപ്പോസൽ സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പ്രവർത്തി ഏറ്റെടുത്ത മുളമൂട്ടിൽ കൺസ്ട്രക്ഷൻ കമ്പനി സന്നദ്ധമായി മുന്നോട്ടുവന്നത്.
ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ചേർപ്പുങ്കൽ പള്ളിയുടെ ഭാഗത്ത് നിന്നുമുള്ള പൈലിംഗ് പ്രവർത്തികൾക്ക് മോൻസ് ജോസഫ് എംഎൽഎ, മാണി സി.കാപ്പൻ എംഎൽഎ എന്നിവർ ചേർന്ന് ഇന്ന് രാവിലെ തുടക്കം കുറിച്ചു. പാലത്തിന് വേണ്ടി 4 പൈലുകളാണ് ഇനി നിർമ്മിക്കാനുള്ളത്. പൈൽ ക്യാപ്പും അബട്ട്മെന്റും നിർമ്മിക്കുന്നതോടൊപ്പം സ്ലാബിന്റെയും ബീമിന്റെയും കണക്ഷൻ വർക്കുകളും തുടങ്ങാൻ നടപടി സ്വീകരിച്ചതായി എംഎൽഎമാർ അറിയിച്ചു.

 

ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സിസിലി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, അഡ്വ. ഇ.എം ബിനു, തോമസ് മാളിയേക്കൽ, പി.എൻ ബിനു, ഷെറി ആരംപുളിക്കൽ, ജോസ് കൊല്ലാറത്ത്, സതീഷ് ചേർപ്പുങ്കൽ, തോമസ് ആൽബർട്ട്, മുൻ മെമ്പർമാരായ കെ.എസ് ജയൻ, ആന്റണി വളർകോട്, ദീപു തേക്കുംകാട്ടിൽ തുടങ്ങിയവർ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് ചടങ്ങിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top