ലോകത്തിലെ ഏറ്റവും വാക്സിന്‍ അനുകൂല രാജ്യം ഇന്ത്യയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. മാരകമായ കൊറോണ വൈറസിനെതിരെ കുത്തിവയ്പ് എടുക്കാന്‍ സന്നദ്ധത കാണിക്കുന്ന രാജ്യത്തെ യോഗ്യരായ ജനസംഖ്യയുടെ 98 ശതമാനത്തിലധികം വരുന്ന ലോകത്തിലെ ഏറ്റവും വാക്സിന്‍ അനുകൂല രാജ്യമാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. IANS-CVoter Covid Vaccine Tracker- റാണ് സര്‍വ്വേ നടത്തിയത്.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 ലക്ഷത്തിലധികം വാക്‌സിനുകള്‍ ഇന്ത്യ നല്‍കി. ഇന്ത്യയുടെ ക്യുമുലേറ്റീവ് കോവിഡ് വാക്സിനേഷന്‍ കവറേജ് (ഡോസ് 1+ ഡോസ് 2) ഇപ്പോള്‍ 133 കോടി കവിഞ്ഞു. രാജ്യത്തെ 90 കോടി പ്രായപൂര്‍ത്തിയായ ജനസംഖ്യയില്‍ 81 കോടിയിലധികം ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ ആദ്യ ഡോസ് ലഭിച്ചു. വാക്സിന്‍ ചെയ്യാത്ത ബാക്കിയുള്ള 9 കോടിയില്‍ 7.5 കോടി പേര്‍ വൈറസിനെതിരെ സംരക്ഷണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.
1.5 കോടി ആളുകള്‍ മാത്രമാണ് വാക്സിന്‍ ലഭിക്കാന്‍ വിമുഖതയോ മടിയോ കാണിച്ചത്. വാക്സിനേഷന്‍ എടുക്കാന്‍ മടികാണിച്ചവര്‍ പോലും വാക്സിന്‍ എടുക്കുന്നതിനെതിരെ കര്‍ക്കശക്കാരല്ലെന്നും ട്രാക്കര്‍ കണ്ടെത്തി. വാക്സിനോട് മുഖം തിരിക്കുന്നവർക്ക് ആരോഗ്യപ്രവര്‍ത്തകരുടെ ഒന്നോ രണ്ടോ കൗണ്‍സിലിംഗുകള്‍ വാക്സിനേഷന്‍ എടുക്കാന്‍ അവരെ എളുപ്പം സജ്ജരാക്കിയേക്കാം. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാക്‌സിനേഷന്‍ ഡാറ്റ പ്രകാരം ഇന്ത്യ പ്രതിദിനം 60-70 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കുന്നു. ഈ മാസം അവസാനത്തോടെ ഇന്ത്യയ്‌ക്ക് അതിന്റെ മുതിര്‍ന്ന ആളുകള്‍ക്ക് മുഴുവന്‍ ആദ്യത്തെ ഡോസ് കുത്തിവെയ്പ്പ് നല്‍കാന്‍ കഴിയും.

