Health

മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

അരുവിത്തുറ :മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.ലയൺസ്‌ ക്ലബ് ഓഫ് അരുവിത്തുറയും, ലിയോ ക്ലബും, മേലുകാവ് ഹെൻറി ബേക്കർ കോളേജ്‌ NSS യൂണിറ്റും, ലിയോ ക്ലബും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് ബർസാർ Rev. ബിജു ജോസഫ് അച്ചന്റെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. യോഗത്തിന് ലയൺ സിബി മാത്യു പ്ലാത്തോട്ടം സ്വാഗതം ആശംസിച്ചു. പാലാ MLA, ശ്രീ.മാണി സി കാപ്പൻ ഉദ്ഘാടനംനിർവഹിച്ച യോഗത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ അധ്യക്ഷപദം അലങ്കരിച്ചു.

 

ശേഷം, കോളേജ് പ്രിൻസിപ്പളിനെയും, NSS പ്രോഗ്രാം officers ശ്രീ. ജസ്റ്റിൻ ജോസ്, Dr. അൻസ ആൻഡ്രൂസ് എന്നിവരെയും MLA ശ്രീ. മാണി സി കാപ്പൻ പൊന്നാട അണിയിച്ച്‌ ആദരിച്ചു.രക്തദാന ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിനു ഹെൻറി ബേക്കർ കോളേജ് NSS volunteer സെക്രെട്ടറി Mr. ബിബിൻ രാജേഷ് സ്വാഗതം ആശംസിച്ചു. തുടർന്ന്, അരുവിത്തുറ ലയൺസ്‌ ക്ലബ് പ്രസിഡന്റ് ലയൺ ഷാജിമോൻ മാത്യു ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനിയർ Ln. ഷിബു തെക്കേമറ്റം വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top