വെഞ്ഞാറമൂട്:മൂന്ന് മക്കള്‍ക്ക് വിഷം നല്കി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് ആണ് സംഭവം. മൂന്ന് മക്കള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജ (26) ആണ് മരിച്ചത്. ടൗണിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന ശ്രീജയുടെ മക്കള്‍ ജ്യോതിക (9), ജ്യോതി (7), അഭിനവ് (മൂന്നര വയസ്) എന്നിവര്‍ ചികിത്സയിലാണ്. കുടുംബവഴക്കാണോ മരണകാരണമെന്ന് അന്വേഷിക്കുന്നു. വെഞ്ഞാറമ്മൂട് പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ കൈക്കൊണ്ടു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.


