എറണാകുളം :ജില്ലാ കമ്മിറ്റി അംഗം സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി.എന്‍ ബാലകൃഷ്ണന്‍ ആണ് സമ്മേളന വേദിയില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. ജില്ലാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം തുടരുന്നില്ലെന്ന് പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ ഇരുന്ന വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. എറണാകുളം ജില്ല സെക്രട്ടറിയായി സി.എന്‍.മോഹനന്‍ തുടരും.

ജില്ലാ കമ്മിറ്റിയില്‍ ആറു വനിതകള്‍ ഇടം പിടിച്ചു. ഡി. വൈ എഫ്. ഐ. ജില്ലാ സെക്രടറി അഡ്വ. എ എ അന്‍ഷാദ്, കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍. 46 അംഗ ജില്ലാ കമ്മറ്റിയില്‍ 13പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ സെക്രട്ടറിയറ്റിലേക്ക് 12 പേരെ തെരഞ്ഞെടുത്തു. സി എന്‍ മോഹനന്‍, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, എം.സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, സി.കെ പരീത്, എം.അനില്‍കുമാര്‍, സി.ബി ദേവദര്‍ശനന്‍ , ആര്‍.അനില്‍കുമാര്‍, ടി.സി ഷിബു, പുഷ്പാദാസ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.


