പൂഞ്ഞാർ :മണിയoകുന്ന് :സെന്റ് ജോസഫ് യു പി സ്കൂൾ ‘സ്കൂൾ ആന്തം’ പുറത്തിറക്കുന്നു. 1905-ൽ ആരംഭിച്ച് 116 വത്സരങ്ങൾ പിന്നിട്ട് മുന്നേറ്റം തുടരുമ്പോൾ തങ്ങളുടെ സ്കൂളിന്റേതായ ‘ആന്തം ‘റിലീസ് ചെയ്യുന്നു, പ്രശസ്ത സിനിമാതാരം മിയ. സംവിധായകൻ ശ്രീ. ജോയ് തലനാട് സംഗീതസംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്ന ഗാനം,ശ്രീ ബാബു പാലാ കുമാരി ആൽഫി ജോസ് എന്നിവർ ആലപിച്ചിരിക്കുന്നു. സ്കൂളിന്റെ നാല് ചുവരുകൾക്ക് വെളിയിലേക്ക് വിദ്യാഭ്യാസ പ്രക്രിയയെ വികസിപ്പിച്ച് വളരെ വ്യത്യസ്തമായ പരിശീലന പരിപാടികളൊക്കെ സ്വന്തമാക്കി കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം ‘ആന്തം ‘ഒരു പുതിയ മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ്. സ്കൂൾ മാനേജർ ഫാദർ സിറിയക് കൊച്ചുകൈപ്പെട്ടിയിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സൗമ്യ,പി. റ്റി. എ.പ്രസിഡന്റ് ശ്രീ ജോയി കിടങ്ങതാഴെ എന്നിവർ ആശംസ അറിയിച്ച് സംസാരിക്കുന്നു.


